പയ്യോളി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഈ മാസം 23 ന് കോഴിക്കോട് വെച്ച് നൽകുന്ന സ്വീകരണ സമ്മേളനത്തിലേക്ക് പ്രതിനിധികളെ പങ്കെടുപ്പിക്കാനും ജൂലായ് ആദ്യവാരത്തിൽ പ്രവാസി ലീഗ് മുൻസിപ്പൽ കൺവെൻഷൻ നടത്താനും മുൻസിപ്പൽ പ്രവാസി ലീഗ് യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന പ്രവാസി ലീഗ് ജനറൽ സിക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു.

ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് സി പി സദഖത്തുള്ളയുടെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ,
ഗ്ലോബൽ കെ എം സി സി പ്രസിഡൻ്റ് ബഷീർ മേലടി പ്രസംഗിച്ചു. പ്രവാസി ലീഗ് പ്രസിഡൻ്റ് മിസിരി കുഞ്ഞമ്മദ് സ്വാഗതവും വൈസ് പ്രസിഡൻ്റ് മുളിക്കണ്ടത്തിൽ അസ്സയിനാർ നന്ദിയും പറഞ്ഞു.

Discussion about this post