ഉറക്കെ ഹോൺ മുഴക്കിയ ഡ്രൈവർമാർക്ക് അതേ ഹോൺമുഴക്കി കേൾപ്പിച്ച് പൊലീസ്. കർണാടകയിൽ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വിഡിയോയിൽ ഒരു കോളജ് ബസ് കാണാം. അതിൽ നിന്നും ഡ്രൈവറെ ഇറക്കിയിട്ടുണ്ട്.
പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് കാതുചേർത്ത് നിൽക്കാനാണ് പറയുന്നത്. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു. തുടരെത്തുടരെ ഈ ഹോൺ മുഴക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് മനസിലാക്കി കൊടുക്കാനാണത്രെ ഇങ്ങനെ ഹോൺ കേൾപ്പിക്കുന്നത്.നേരത്തെ ഇതുപോലെ ജപ്പാനിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാഹനത്തിന്റെ ശബ്ദം കാരണം പുറത്തോട്ടിറങ്ങാൻ വയ്യെന്നും മുറിയിലിരുന്ന് കരഞ്ഞു എന്നുമായിരുന്നു അവരുടെ പോസ്റ്റ്.
വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഒരുപാടുപേർ പൊലീസിനെ അഭിനന്ദിച്ചു. ഹെഡ്ലൈറ്റിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യണം. മണിക്കൂറുകളോളം ആ ഹെഡ്ലൈറ്റിൽ തന്നെ നോക്കിനിൽക്കാൻ അവരോട് ആവശ്യപ്പെടണം എന്നാണ് ഒരാൾ കമന്റ് നൽകിയത്.എന്നാൽ, നമ്മുടെ നിയമസംവിധാനം ഇങ്ങനെയല്ല ആളുകളെ ശിക്ഷിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാടുണ്ട്. ഇത് ഒരു മാതൃകാപരമായ ശിക്ഷാരീതിയല്ല എന്നും അവർ അഭിപ്രായപ്പെട്ടു
Discussion about this post