പയ്യോളി: നഗരസഭ വർക്കർക്ക് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് നൽകി മാതൃകയായി. പയ്യോളി പേരാമ്പ്ര റോഡിൽ ശുചീകരണ ജോലിക്കിടെ ബാബു ചേനോളിക്ക് ലഭിച്ച സ്വർണമാലയാണ് ഉടമ മൂലം തോട്ടിലെ അഹിൻ രാജിന് തിരിച്ചേൽപ്പിച്ചത്.

ഇന്ന് (തിങ്കളാഴ്ച) രാവിലെ ശുചീകരണ ജോലിക്കിടെയാണ് നഗര സഭ വർക്കർ ബാബുവിന് സ്വർണ മാല ലഭിച്ചത്.ഉടൻ നഗരസഭ അധികൃതരെ അറിയിക്കുകയും നിർദ്ദേശമനുസരിച്ച് പയ്യോളി പോലീസ് സ്റ്റേഷനിൽ ഏൽപിക്കാനായി സ്റ്റേഷനിൽ എത്തുകയും ചെയ്തു.

അപ്പോഴേക്കും സ്വർണമാല നഷ്ടപ്പെട്ടയാളുമെത്തിയിരുന്നു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി പി ചന്ദ്രൻ, പയ്യോളി സി ഐ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി. പോലീസും നഗരസഭാധികൃതരും ബാബുവിന് അഭിനന്ദനങ്ങൾ അറിയിച്ചു.


Discussion about this post