ശബരിമല: ശബരിമലയില്‍ രണ്ട് ദിവസമായി തുടരുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി ഒരുദിവസം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചു.
നേരത്തേ 90,000 ആയിരുന്ന വെര്‍ച്വല്‍ ക്യൂ പരിധി ഇപ്പോള്‍ 80,000 ആയാണ് കുറച്ചിരിക്കുന്നത്. ശബരിമലയിലെ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് ശനിയാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. തിരക്ക് കുറയ്ക്കാനായി ദര്‍ശനസമയം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ദര്‍ശനസമയം കൂട്ടാന്‍ കഴിയില്ല എന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസും ദേവസ്വം ബോര്‍ഡും പരാജയപ്പെടുകയും വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെയാണ് വെര്‍ച്വല്‍ ക്യൂ പരിധി വെട്ടിക്കുറച്ചുകൊണ്ട് തിരക്ക് നിയന്ത്രിക്കാന്‍ തീരുമാനമുണ്ടായത്.
Discussion about this post