കൊയിലാണ്ടി: ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷരാവിൽ മുഴുകി നിൽക്കവെ കരോളുമായി എത്തിയ സംഘത്തോടൊപ്പം പങ്കാളിയായി നവവധുവും. കൊയിലാണ്ടി മാതൃഭൂമി ലേഖകൻ യു ഉണ്ണികൃഷ്ണൻ്റെയും, പി സി ഗീതയുടെയും മകൾ
ഡോ.കൃഷ്ണേന്ദുവാണ് കരോൾ സംഘത്തോടൊപ്പം പാപ്പായുടെ തൊപ്പിയണിഞ്ഞ് കരോൾ സംഘത്തോടൊപ്പം ചേർന്നത്. വിവാഹ പാർട്ടി നടക്കുന്നതിനിടെയാണ് കരോൾ സംഘം എത്തിയത്.
വിവാഹ വീട്ടിലെത്തിയവരും കരോൾ സംഘത്തോടൊപ്പം ചേർന്നു. ഇന്നാണ് (ഞായറാഴ്ച) ചേമഞ്ചേരി സ്വദേശി സോനുവുമായുള്ള കൃഷ്ണേന്ദുവിൻ്റ വിവാഹം.
Discussion about this post