മണിയൂർ: നാടുകാണാനിറങ്ങിയ കുരങ്ങന്മാർ നാട്ടുകാർക്ക് കൗതുകമായി. നാട്ടുകാഴ്ചകൾക്കായി ഇറങ്ങിയ കുരങ്ങന്മാർ ഇന്നലെ രാവിലെയാണ് മണിയൂരിലെത്തിയത്. മരങ്ങളിലും തെങ്ങുകളിലുമൊക്കെ കയറിയുമിറങ്ങിയും കുരങ്ങുകൾ യാത്ര ആഘോഷമാക്കി. ഇതിനിടെയാണ് ഇവർ മണിയൂർ തെരുവിൽ യു പി സ്കൂളിന് സമീപമെത്തിയത്. തൊട്ടടുത്ത മഹാബലി സ്റ്റോറിലേക്കായി വിശന്നെത്തിയ ഇവരുടെശ്രദ്ധ. കിഴങ്ങും പഴങ്ങളുമൊക്കെ കണ്ടതോടെ ഇവർ ഹാപ്പിയായി.
കുരങ്ങുകൾ കടയിലെത്തിയതോടെ കാണാനാളുകളുമായി. കടയിലെ കിഴങ്ങ് ലക്ഷ്യം വെച്ച കുരങ്ങ് പഴം കണ്ടതോതെ അതിലേക്കായി ശ്രദ്ധ. ‘പഴമുള്ളപ്പോഴെന്തിന് ഉണക്കക്കിഴങ്ങ്…’
തൂക്കിയിട്ട പൂവൻ കുലയിൽ നിന്നും ആവശ്യമുള്ളത് പിഴുതെടുത്ത് അവൻ അവിടെ നിന്നും കടന്നു.
മുകളിലിരുന്ന രണ്ടാമത്തെയാൾക്ക് കിഴങ്ങായിരുന്നു പഥ്യം. വിശപ്പടക്കാനുള്ളതൊക്കെ ശേഖരിച്ച് കുരങ്ങുകൾ ആൾക്കൂട്ടം വലുതാവുന്നത് കണ്ടതോടെ, അവിടെ നിന്നും മുങ്ങി. നഷ്ടം കടയുടമയ്ക്കാണെങ്കിലും കുരങ്ങുകളുടെ വികൃതി ജനം ശരിക്കും ആസ്വദിച്ചു.
വീഡിയോ കാണാം..
Discussion about this post