തിക്കോടി: ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ടൗണിൽ നാട്ടുകാർ മനുഷ്യ മതിൽ തീർത്തു. സ്ത്രീകളടക്കം നൂറുക്കണക്കിന് ആളുകളാണ് മനുഷ്യമതിലിൽ പങ്കാളികളായത്. തിക്കോടി കൃഷി ഭവൻ മുതൽ എഫ് സി ഐ വരെ റോഡിന് പടിഞ്ഞാറ് ഭാഗത്താണ് മതിൽ തീർത്തത്.
ദേശീയപാത ആറ് വരി പാതയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ തിക്കോടി കിഴക്കും പടിഞ്ഞാറുമായി രണ്ടായി വിഭജിക്കപ്പെടുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും ഇതിന് പരിഹാരമായി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് മനുഷ്യ മതിൽ തീർത്തത്. കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. രാജീവൻ കൊടലൂർ, പി വി റംല, കെ പി ഷക്കീല, ആർ വിശ്വൻ, സന്തോഷ് തിക്കോടി, എൻ എം ടി അബ്ദുള്ളക്കുട്ടി, ബിജു കളത്തിൽ, പി വിശ്വനാഥൻ, വി കെ മജീദ്, എൻ പി മുഹമ്മദ് ഹാജി, വി കൃഷ്ണൻ, എ വത്സരാജ്, സഹദ് പുറക്കാട്, കൺവീനർ സുരേഷ് പ്രസംഗിച്ചു.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post