കണ്ണൂർ: പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപ്പുലി വീണു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. സൗത്ത് അണിയാരം എല്‍ പി സ്കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന മലാല്‍ സുനീഷിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുലി വീണത്.
കിണറ്റിൽ വീണ പുലിയെ മയക്കുവെടി വയ്ക്കാൻ ഡിഎഫ്ഒ അനുമതി നൽകി. കിണറ്റിൽ നിലവിൽ രണ്ടര കോൽ വെള്ളം ഉണ്ട്. ഇത് വറ്റിച്ചാണ് പുലിയെ മയക്കുവെടി വയ്ക്കുക. മോട്ടർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
വയനാട്ടിൽ നിന്നുള്ള സംഘം കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. നാല് മണിയോടെ സംഘം എത്തിയാൽ രക്ഷാപ്രവർത്തനം ആരംഭിക്കും.
Discussion about this post