കീഴരിയൂർ: മുൻ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വികസന ഫണ്ട് ഉപയോഗിച്ച് 2013 ൽ നിർമിച്ച കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൻ്റെ വിപുലീകരണം പൂർത്തിയായ സാഹചര്യത്തിൽ പൊതുപരിപാടികൾ നടത്തുന്നതിനു വേണ്ടി തുറന്നുകൊടുക്കണമെന്ന് കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിലൂടെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
ഇടത്തിൽ ശിവൻ അവതാരകനും സി എം കേളപ്പൻ അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. കമ്യൂണിറ്റി ഹാളിൻ്റെ വിപുലീകരണത്തിന് എം എൽ എ ടി പി രാമകൃഷണൻ അനുവദിച്ച 57 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തി പൂർത്തിയായിരിക്കുകയാണ്. കമ്മ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റാനുള്ള ഭരണസമിതിയുടെ തീരുമാനം നിയമ നടപടികൾക്കിടയിലാണുള്ളത്.
രണ്ട് വർഷത്തിലധികമായി മുകൾനിലയുടെ നിർമാണ പ്രവൃത്തിയുടെ പേരിൽ ഹാൾ അടച്ചിട്ടിരിക്കുകയാണ്. ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ അധ്യക്ഷത ഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഐ സജിവൻ, വികസന സമിതി കൺവീനർ ഇടത്തിൽ ശിവൻ, പാറക്കീൽ അശോകൻ, ഗ്രാമസഭാ കോ -ഓഡിനേറ്റർ റിജു പ്രസംഗിച്ചു.
Discussion about this post