
നന്തി ബസാർ: പി എ സി എൽ ഇന്ത്യ ലിമിറ്റഡ് കമ്പനിയിൽ പണം നിക്ഷേപിച്ചവരും ഏജൻ്റായി പ്രവർത്തിക്കുന്നവരുടെയും സംഘടനയായ പി എ സി എൽ ഫീൽഡ് അസോസിയേറ്റ്സ് യൂണിയനും, ഇൻവെസ്റ്റ്മെൻ്റ് അസോസിയേഷനും സംയുക്തമായി പയ്യോളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ പ്രതിഷേധ നിൽപ്പു സമരം നടത്തി.

സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിബു കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
മുഴുവൻ നിക്ഷേപകരുടെയും നിക്ഷേപതുക എത്രയും വേഗം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ നിൽപ്പു സമരം സംഘടിപ്പിച്ചത്.

ജില്ല സെക്രട്ടറി ഷീജ ബാബുരാജ്, ജോയിൻ്റ് സെക്രട്ടറി ഗോപിനാഥ്, ജില്ല ട്രഷറർ സിന്ധുദിലീപ്, പയ്യോളി മേഖല പ്രസിഡൻ്റ് ടി കെ കണ്ണൻ, വൈസ് പ്രസിഡൻ്റ് പുരുഷോത്തമൻ, സെക്രട്ടറി രാമചന്ദ്രൻ അയനിക്കാട് പ്രസംഗിച്ചു.

പി എ സി എൽ ഇന്ത്യ ലിമിറ്റഡ് കമ്പനിയിൽ പണം നിക്ഷേപിച്ചവരും ഏജന്റുമാരായി പ്രവർത്തിച്ചവരും ഇന്ന് സമരപാതയിലാണിന്ന്. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് ലക്ഷത്തോളം നിക്ഷേപകരും, മുപ്പതിനായിരത്തോളം ഏജന്റുമാരും ഉണ്ട്.

2016 ൽ ആറുമാസം കൊണ്ട് നിക്ഷേപകരുടെ തിരികെ നൽകണമെന്ന് കോടതി വിധി ഉണ്ടായിട്ടും അതിന് നിയോഗിക്കപ്പെട്ട സെബി ഇതുവരെയായി വിധി നടപ്പാക്കിയിട്ടില്ലെന്നും സമരക്കാർ ആരോപിക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട കുറേ ഏജൻ്റുമാർ രോഗ പീഡയാലും പ്രായാധിക്യത്താലും മരണപ്പെടുകയും ചെയ്തു. ആത്മഹത്യ ചെയ്തവരും കുറവല്ല.

ഇതിനെതിരായി സുപ്രിംകോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സമരസമിതി നേതാക്കൾ പറഞ്ഞു.
മുഴുവൻ നിക്ഷേപകരെയും സമരസമിതിയിൽ രജിസ്റ്റർ ചെയ്തു വരികയാണ്.


മുഴുവൻ നിക്ഷേപകരുടെയും നിക്ഷേപതുക എത്രയും വേഗം തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ സപ്തംബർ മാസത്തിൽ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പയ്യോളി മേഖലയുടെ പ്രതിഷേധ നില്പ് സമരം.

Discussion about this post