കൊയിലാണ്ടി: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഘ (42) ആണ് മരിച്ചത്.തുടർന്ന്, ഇവരുടെ ഭർത്താവ് രവീന്ദ്രൻ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്ന് എന്ന് പോലീസിനോട് പറഞ്ഞതായി അറിയുന്നു.
പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രവീന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post