കോട്ടയം: മാടപ്പള്ളി പൻപുഴയിൽ ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 6.30 ഓട് കൂടിയായിരുന്നു നാടിനെ ഞെടുക്കിയ കൊലപാതകം.
മാടപ്പള്ളി പൻപുഴ അറക്കൽ വീട്ടിൽ സിജിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയതായിരിക്കാമെന്നാണ് പ്രാധമിക നിഗമനം.
വീട്ടിൽ ബഹളം കേട്ടതിനെ തുടർന്ന് എത്തിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Discussion about this post