കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്കു ദാരുണാന്ത്യം. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്.

കുറ്റിക്കാട്ടൂർ കനറാ ബാങ്കിന് സമീപമാണ് അപകടം നടന്നത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. റോഡിൽ വീണ അതെ സമയം തന്നെ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിബിൻ, ഷിബിന.

Discussion about this post