ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ഓടുന്ന കാറിനു മുകളില്‍ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം.ഓഫീസില്‍ നിന്ന് മടങ്ങിവരുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് സംഭവം നടന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ചെന്നൈയില്‍ പെയ്യുന്നത്. വരും ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
Discussion about this post