കോട്ടക്കൽ: കുഞ്ഞാലിമരക്കാരുടെ ചരിത്രം കുട്ടികളിലേക്ക് പ്രചരിപ്പിക്കേണ്ടതാണെന്ന് പ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞന്‍ പദ്മശ്രീ ഡോ. കെ കെ മുഹമ്മദ് പറഞ്ഞു. എന്‍ കെ രമേശ് രചിച്ച കുഞ്ഞാലിമരക്കാര്‍ ബാലസാഹിത്യ ചരിത്രകൃതിയുടെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും രമേശ് രചിച്ച കുഞ്ഞാലിമരക്കാര്‍ ബാലസാഹിത്യ ചരിത്രകൃതി പ്രചരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലമനസ്സുകളില്‍ ദേശീയബോധവും അതുപോലെ വെല്ലുവിളികളെ നേരിടുവാനുള്ള ചങ്കൂറ്റവും ഉണ്ടാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന പുസ്തകമാണിത്.
തികച്ചും വിപരീതമായ ജീവിതസാഹചര്യങ്ങളോട് പടപൊരുതി ചരിത്ര -പുരാവസ്തു ശാസ്ത്രമേഖലയില്‍ അനര്‍ഘമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയായ രമേശ് വളരെ ലളിതമായാണ് പുസ്തകം രചിച്ചിരിക്കുന്നതെന്ന് കവി വീരാന്‍ കുട്ടി പറഞ്ഞു. എഴുത്തുകാരന്‍കെ വി സജയ് പുസ്തകം ഏറ്റുവാങ്ങി.
പുസ്തകത്തിന് മുഖക്കുറിപ്പെഴുതിയിരിക്കുന്നത് പ്രശസ്തചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണനാണ്.
കുഞ്ഞാലിമരക്കാര്‍ ബാലസാഹിത്യ ചരിത്ര കൃതിയുടെ ഒന്നാം പതിപ്പ് കോവിഡ് ഒന്നാം വ്യാപനത്തിന്‍റെ കാലത്താണ് പുറത്തിറങ്ങിയത് . കോവിഡ് വ്യാപന സമയത്തുപോലും ഈ പുസ്തകത്തിന് നല്ല പ്രചാരം ലഭിച്ചു. പുസ്തകപ്രകാശന ചടങ്ങിന് എഴുത്തുകാരന്‍ മുഹസിന്‍ കാതിയോട് അധ്യക്ഷത വഹിച്ചു. സജീഷ് മുണ്ടക്കല്‍ സ്വാഗതവും എം പി ജയപ്രകാശ് നന്ദിയും പറഞ്ഞു.
Discussion about this post