കൊച്ചി : ഹാന്‍ഡ്ബോള്‍ പരിശീലകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി. അടുത്തിടെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് വിരമിച്ച പരിശീലകനെതിരെയാണ് താരം പരാതിയുമായി എത്തിയത്. മത്സരത്തിനു പോയപ്പോൾ കൊച്ചിയിലെ ഹോട്ടലില്‍ ലൈംഗികാതിക്രമം നടത്തിയെന്നും പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. സ്പോര്‍ട്സ് കൗണ്‍സിലിലും വനിതാ കമ്മിഷനിലും പൊലീസിന്റെ വനിതാ സെല്ലിലും യുവതി പരാതി നല്കി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം.
പരാതിക്കാരി വിശദീകരിക്കുന്നത് ഇങ്ങനെ:
കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു ടീമിന്റെ താമസം. രാത്രി ഭക്ഷണം എടുക്കാന്‍ മുറിയിലേക്ക് വരാന്‍ പരിശീലകന് പറഞ്ഞു. താനും മറ്റൊരു പെണ്‍കുട്ടിയും മുറിയിലെത്തി. ആ പെണ്‍കുട്ടി തിരിച്ചുപോയതോടെ വൈദ്യുതി പോയി. പിന്നാലെ അദ്ദേഹം ചുമലില്‍ കയറി പിടിച്ചു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കടന്നുപിടിച്ചു. “”ഇപ്പോള്‍ എന്തുനടന്നാലും പുറത്താരും അറിയില്ല. ആരോടും പറയാതിരുന്നാല്‍ മതി, തന്റെ ജീവിതം മാറ്റിമറിക്കാന്‍ തനിക്ക് കഴിയും. ഇന്ത്യന്‍ ടീമില്‍ വരെ കളിപ്പിക്കാന്‍ പറ്റും” എന്നിങ്ങനെയെല്ലാം പറഞ്ഞു. അതോടെ മുറിയി
ല്‍നിന്ന് ഇറങ്ങിയോടി. അപ്പോള്‍ പിന്നാലെ വന്ന് പിടിച്ചുനിര്‍ത്തി ഇക്കാര്യം ആരോടും പറയരുതെന്നും പുറത്തറിഞ്ഞാല്‍ എന്താണെന്ന് അറിയാമല്ലോ എന്നും ഭീഷണിപ്പെടുത്തി- പരാതിയിൽ പറയുന്നു. ഭയം കാരണം അന്നേദിവസം ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞില്ല. പിറ്റേദിവസം കായികതാരമായ ഒരു സുഹൃത്തിനോട് പറഞ്ഞു. സംഭവം താന്‍ ചിലരോട് വെളിപ്പെടുത്തിയെന്ന് മനസിലായതോടെ പരിശീലകന് പിന്നീട് തന്നെ മാനസികമായി പീഡിപ്പിക്കുവാനാണ് ശ്രമിച്ചത്. ഇതോടെയാണ് പരാതി നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം ഇ
പ്പോള്‍ ടീമിന്റെ ഭാഗമല്ലാത്തതിനാലാണ് വീണ്ടും തിരുവനന്തപുരത്തെത്തി ടീമിന്റെ ഭാഗമായെതെന്നും താരം പറഞ്ഞു. കഴിഞ്ഞമാസം സ്പോര്‍ട്സ് കൗണ്‍സിലിനാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ കമ്മിഷനിലും വനിതാ സെല്ലിലും പരാതി നല്കി. വനിതാ സെൽ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനായ പരിശീലകനും സഹോദരനും സ്വാധീനമുള്ളതിനാലും ഗൂണ്ടാസംഘങ്ങളുമായി അടക്കം ബന്ധമുള്ളതിനാലും ഭയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു പരിശീലകന്റെ പ്രതികരണം. ഹാന്‍ഡ് ബോള്‍ അസോസിയേഷനിലെ ഭാരവാഹിത്വത്തില്‍നിന്ന് തന്നെ പുറത്താക്കാനായി ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും വനിതാ സെല്ലിനു മുന്നില്‍ പരിശീലകന് മൊഴി നല്കി.
Discussion about this post