തിക്കോടി : തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന സ്ഥലത്ത് നിന്നും ഖബറുകൾ മാറ്റി പുതിയ ഖബറുകളിലേക്ക് അടക്കം ചെയ്തു. കമ്മിറ്റി സെക്രട്ടറി തോട്ടത്തിൽ അസ്സു, മറ്റു കമ്മിറ്റി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങളായ വി പി മുഹമ്മദ് ഹാജി, വടക്കേട്ടിൽ അബ്ദുൽ മജീദ്, വടക്കേട്ടിൽ അബ്ദുൽ ലത്തീഫ്, ഒ ടി. ഹാഫിസ് തുടങ്ങി ഒട്ടേറെ പേർ സന്നിഹിതരായിരുന്നു.
Discussion about this post