കൊയിലാണ്ടി: കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിനിടെ കടലിൽ തോണി മറിഞ്ഞ് മരണപ്പെട്ട ഷിഹാബിൻ്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു.
ഷിഹാബിൻ്റെ വീട്ടിൽ എത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ മാതാപിതാക്കളുടേയും കുടുംബത്തിൻറെ ഏക ആശ്രയമാ യിരുന്നു ഷിഹാബ് അതിനാൽ ഭാര്യക്ക് സർക്കാർ ജോലി നൽകണം. ജില്ലാ സിക്രട്ടറി നിസാം പുത്തൂർ, ജലീൽ, മഹനാസ് നന്തി എന്നിവരും കൂടെയുണ്ടായിരുന്നു.
Discussion about this post