കുറ്റിപ്പുറം: നഗ്നചിത്രങ്ങള്‍ വാട്സാപ്പിലൂടെ കൈമാറാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീമിനെയാണ് (21) കുറ്റിപ്പുറം ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റുചെയ്തത്.

വാട്‌സാപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ നഗ്നചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കാരണം മനസ്സിലാക്കിയത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.

സബ് ഇന്‍സ്പെക്ടര്‍ മധു, സിവില്‍പോലീസ് ഓഫീസര്‍മാരായ അലക്സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.






































Discussion about this post