കൊയിലാണ്ടി: കിണറ്റിൽ വീണ ആടിനെ കൊയിലാണ്ടി അഗ്നിശമന സേന രക്ഷപ്പെടുത്തി. അത്തോളി മൊടക്കല്ലൂർ മപ്പുറത്ത് മീത്തൽ ആഷിഖിൻ്റെ ഉടമസ്ഥതയിലുള്ള ആട് ആണ് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ റെസ്ക്യു നെറ്റിന്റെ സഹായത്തോടെ പുറത്തെത്തിച്ചു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി ഹേമന്ത്, ജിനീഷ് കുമാര്‍,
ലിനീഷ്, പി സജിത്ത്, കെ പി റഷീദ്, ഹോം ഗാർഡുമാരായ സോമകുമാര്‍, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
കിണറ്റിൽ വീണ ആടിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.. വീഡിയോ കാണാം..
Discussion about this post