
കൊയിലാണ്ടി: ആനവാതിലിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. ആനവാതിൽ നാറാത്ത് റോഡിൽ ബിസ്മില്ല മൻസിൽ അസ്മ (46)യാണ് വിട്ടിലെ കിണറ്റിൽ വീണത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം.

കിണറിൽ വീണതിനെ തുടർന്ന് അയല്‍വാസിയായ ശ്രീധരൻ എത്തി യുവതിയെ കയറിൽ പിടിച്ചു താങ്ങി നിൽക്കുകയായിരുന്നുവെങ്കിലും പുറത്തേക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

ഉടൻ സ്ഥലത്തെത്തിയ സേന റസ്ക്യൂ നെറ്റ് ഇറക്കി യുവതിയെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ,
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ജിനീഷ്കുമാര്‍, ഷിജു, നിധിപ്രസാദ്, ശ്രീരാഗ്, റിനീഷ്, ഷാജു, ഹോംഗാർഡ് മാരായ ബാലൻ, ഓംപ്രകാശ്, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Discussion about this post