പെരിന്തല്‍മണ്ണ : ഓടിക്കൊണ്ടിരുന്ന ബസിനു മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകുന്നേരം ജൂബിലി ജംഗ്ഷനു സമീപത്തുവച്ച് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്. റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തു
നിന്നും വന്ന ബസിന്റെ മുന്നിലേക്ക് യുവാവ് ചാടുകയായിരുന്നു. ബസിന്റെ ചില്ല് തകരുകയും ഇയാൾ തെറിച്ചുവീഴുകയും ചെയ്തു. അൽപ്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരിക്കുകയും ചെയ്തു. തുടർന്നു പോലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post