ഭോപ്പാല്‍ : പൊലീസിനു മുന്നില്‍ വച്ച് മകളെ വെടിവച്ച് കൊലപ്പെടുത്തി അച്ഛന്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. മകളുടെ വിവാഹത്തിന് 4 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കൊലപാതകം. അച്ഛന് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തനു എന്ന് പേരുള്ള 20 വയസുകാരിയാണ് മരിച്ചത്. വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഷെയര്‍ ചെയ്ത വീഡിയോയില്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് തീരുമാനിച്ചിരിക്കുന്ന വിവാഹമെന്നും വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പിതാവിനെക്കുറിച്ചും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്നുണ്ട്.
Discussion about this post