കൊയിലാണ്ടി : ‘കൊയിലാണ്ടിക്കൂട്ടം’ ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ സഹകരണത്തോടെ ചേമഞ്ചേരി തണൽ-സ്പെയ്സ് സെന്ററിലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘നിഴൽ’ എന്ന നാടകം കൊയിലാണ്ടി ടൗൺ ഹാളിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. ഭിന്നശേഷി സമൂഹം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പൊതു സമൂഹത്തെ അറിയിക്കുന്നതിനു ഈ നാടകം സാക്ഷിയായി. ചടങ്ങിൽ എ അസീസ്
മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്പേസ് ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ സ്വാഗതം പറഞ്ഞു.
തണൽ ചെയർമാൻ ഡോ : ഇദ് രീസ് ആമുഖ ഭാഷണം നടത്തി. ടി ടി ഇസ്മായിൽ,
റഷീദ് മൂടാടി , ബാലൻ അമ്പാടി, ലത്തീഫ് ഹാജി, പി ഇ സുകുമാർ , അലി അരങ്ങാടത്ത് , സാദിഖ് സഹാറ, ഫാറൂഖ് പൂക്കാട്, ദാവൂദ്, അഞ്ജന ടീച്ചർ ദീപു തൃക്കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. തുടർന്ന് മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീൻ വടകര ,ദിയ സുരേഷ് എന്നിവരുടെ നേതൃത്വ ത്തിലുള്ള ഗാനസന്ധ്യയും അരങ്ങേറി.
Discussion about this post