ഹെർണിയ ചികിത്സയ്ക്ക് എത്തിയ 46കാരന്റെ ശരീരത്തിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് എത്തിയതായിരുന്നു രണ്ടു കുട്ടികളുടെ അച്ഛനായ രാജ്ഗിർ മിസ്ത്രി. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ ശരീരത്തിനുള്ളില്‍ പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഈ ശസ്ത്രക്രിയ്ക്കിടെയാണ് വയറ്റിൽ നിന്ന് പൂർണ വളർച്ച എത്താത്ത ഗർഭപാത്രം ലഭിച്ചത്. അതേസമയം മിസ്ത്രിക്ക് സ്ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ പറയുന്നു. ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Discussion about this post