പേരാമ്പ്ര: വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സംസ്കാരിക കേരളം എന്ന സന്ദേശമുയർത്തി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലാ ശില്പശാല സംഘടിപ്പിച്ചു. കരിവള്ളൂർ മുരളി ശില്പശാല ഉദ്ഘാടനം ചെയ്തു. തുടർന്ന്, സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി എന്നിവരെ അനുമോദിച്ചു.
പേരാമ്പ്ര റീജ്യനൽ കോ -ഓപ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ പു ക സ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷത വഹിച്ചു.
എം കുഞ്ഞമ്മത് മാസ്റ്റർ ഉപഹാര സമർപണം നടത്തി. സ്വാഗതസംഘം ചെയർമാൻ ടിലോഹിതാക്ഷൻ സ്വാഗതവും സ്വാഗതസംഘം ജന. കൺവീനർ ടി എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
11 ന് നവഫാഷിസം -ചരിത്രവും വർത്തമാനവും എന്ന വിഷയം കെ ഇ എൻ കുഞ്ഞഹമ്മദ് അവതരിപ്പിക്കും.പുരുഷൻ കടലുണ്ടി മോഡറേറ്ററാകും.
സുരേഷ് കൽപ്പത്തൂർ സ്വാഗതവും രാജീവൻ മേപ്പയ്യൂർ നന്ദിയും പറയും
ഉച്ചയ്ക്ക് 2 ന് ‘വലതുപക്ഷവൽക്കരണവും കേരളീയസമൂഹവും’ വിഷയം ഡോ. ജിനേഷ് കുമാർ എരമം അവതരണം നടത്തും. വി ടി സുരേഷ് മോഡറേറ്ററാകും. ശിവദാസ് ചെമ്പ്ര സ്വാഗതവും കെ രതീഷ് നന്ദിയും പറയും.
3 ന് ‘സ്ത്രീ, എഴുത്ത്, സമൂഹം’ വിഷയാവതരണം ഡോ.മിനി പ്രസാദ് നിർവഹിക്കും. ജാനമ്മ കുഞ്ഞുണ്ണിയാണ് മോഡറേറ്റർ. പു ക സ ജില്ലാ കമ്മറ്റി സെക്രട്ടറി ഡോ. യു ഹേമന്ത്കുമാർ ക്രോഡീകരണം നടത്തും. ലിജി അമ്പാളി സ്വാഗതവും സ്വാഗതസംഘം ജോ. കൺവീനർ ദേവദാസ് പേരാമ്പ്ര നന്ദിയും പറയും.
Discussion about this post