
തുറയൂർ: പയ്യോളി അങ്ങാടി കീഴരിയൂർ ബണ്ട് റോഡിന്റെ പണി എത്രയും പെട്ടന്ന് പൂർത്തീകരിക്കുക, തുറയൂരിലെ മുഴുവൻ റോഡുകളുടേയും ശോചനീയവസ്ഥ പരിഹരിക്കുക, ആധുനിക രീതിയിലുള്ള പൊതു ശ്മശാനം നിർമിക്കുക
തുടങ്ങിൽ ആവശ്യങ്ങളുന്നയിച്ച് സി പി ഐ തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.


ധർണ സി പി ഐ മണ്ഡലം കമ്മിറ്റി മെമ്പർ പിടി ശശി ഉദ്ലാടനം ചെയ്തു.
കെ ജയരാജൻ അധ്യക്ഷത വഹിച്ചു. പി അശോകൻ, മഠത്തിൽ സുരേന്ദ്രൻ, വാഴയിൽ കുഞ്ഞിരാമൻ, വെട്ടുകാട്ടിൽ അബ്ദുള്ള പ്രസംഗിച്ചു. കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.


Discussion about this post