തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന് (16) ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ ഇന്നലഡ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന് (16), പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) എന്നിവരാണ് നേരത്തെ മരിച്ചത്.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനമടക്കം നിലച്ച സ്ഥിതിയിലായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് വൈകുന്നേരം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, വെന്റിലേറ്ററില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന നിമയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട് എന്നും വിവരം. അധികം വൈകാതെ പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post