ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച സി.പി.എം സിറ്റിങ് സീറ്റുകളും കൈവിട്ടു. 200 അംഗ നിയമസഭയിൽ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികൾ മത്സരിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ ലീഡ് പിടിച്ചിരുന്നു.
അതേസമയം, സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയിൽ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. നാലുവട്ടം എം.എൽ.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വർഷം തോറ്റ സീക്കർ ജില്ലയിലെ ദത്താരാംഗഡിൽ മത്സരിച്ചെങ്കിലും ജനവിധി എതിരായി. അതേസമയം, ഭദ്രയിൽ ബൻവൻ പുനിയയും ദോഡിൽ പേമ റാമും രണ്ടാം സ്ഥാനം പിടിച്ചതായാണ് റിപ്പോർട്ട്.
സീക്കർ -ഉസ്മാൻ ഖാൻ, അനുമാൻ ഗഡ് -രഘുവീർ വർമ, ലക്ഷ്മൺഗഡ്-വിജേന്ദ്ര ധാക്ക, നോഹർ -മംഗേഷ് ചൗധരി, റായ്സിങ് നഗർ -ഷോപത്റാമ മേഘ്വാൾ, അനൂപ്ഗഡ് -ശോഭാസിങ് ധില്ലൻ, ദുംഗർപൂർ -ഗൗതം തോമർ, താരാനഗർ -നിർമൽകുമാർ പ്രജാപത്, സർദാർഷഹർ -ഛഗൻലാൽ ചൗധരി, ജദൗൾ -പ്രേം പർഗി, ലഡ്നു -ഭഗീരഥ് യാദവ്, നവൻ -കാനാറാം ബിജാരനിയ, സാദുൽപൂർ -സുനിൽ പുനിയ എന്നിവരായിരുന്നു മത്സരിച്ച മറ്റു സ്ഥാനാർഥികൾ.
Discussion about this post