ചെറുതോണി: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി. പതിനാലുകാരിയായി സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 31 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. കൊന്നത്തടി സ്വദേശിയാണ് പ്രതി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലതവണ പ്രതി മകളെ ശാരീരികമായി പീഡിപ്പിച്ചുവെന്നും
ഗര്ഭണിയാക്കിയെന്നുമാണ് കേസ്. എന്നാല്‍ കേസിന്റെ വിചാരണ സമയത്ത് അതിജീവിതയായ പെണ്‍കുട്ടിയും കുട്ടിയുടെ അമ്മയും മറ്റ് പ്രധാന സാക്ഷികളും കൂറുമാറിയിരുന്നു. പ്രതിക്ക് അനുകൂലമായ രീതിയിലായിരുന്നു പിന്നീട് ഇവരുടെ മൊഴി. എന്നാല്‍ കുട്ടിയുടെ അബോര്‍ട്ട് ചെയ്ത ഭ്രൂണത്തിന്റെ ഡിഎന്‍എ ഫലമാണ് പ്രതിക്ക് ശിക്ഷ നല്കുന്നതിലേക്ക് നയിച്ച പ്രധാന തെളിവ്. ഡിഎന്‍എ ഫലത്തില്‍ കുട്ടിയെ
ഗര്‍ഭിണിയാക്കിയതിന്റെ ഉത്തരവാദം അച്ഛനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്ക് ശിക്ഷ വിധിച്ചതിന് പുറമെ 50,000 രൂപ പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്തുവര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും എന്നാല്‍ പിഴ അടയ്ക്കാതെ ഇരുന്നാല്‍ അധിക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post