പയ്യോളി: വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഢിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കോഴിക്കോട് പോക്സോ കോടതി റിമാൻ്റ് ചെയ്തു.
കീഴൂർ ചൊവ്വ വയലിന് സമീപം മത്തത്ത് ഷഹീർ (25) നെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്കയച്ചത്. ജൂലായ് 7 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറുകയും പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് കേസ്. തുടർന്ന് പെൺകുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Discussion about this post