കൊയിലാണ്ടി: സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതികളെന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു. സമൂഹത്തെ സ്വാധീനിക്കുന്ന സുപ്രധാനമായ അമൂല്യ പ്രവൃത്തിയാണ് അഭിഭാഷ വൃത്തി എന്നും, സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും ഭരണ ഘടന രൂപീകരണ കാലത്തും അഭിഭ ഷകരുടെ പങ്ക് വലുതാണ്.

അഭിഭാഷകരുടെ സാമൂഹിക സുരക്ഷിതത്വം ബാർ അസോസിയേഷന്റെ കൂടി ചുമതലയാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. കൊയിലാണ്ടി ബാർ അസോസിയേഷനിൽ അഡ്വ. ആർ വേണുനായരുടെയും അഡ്വ. പി കെ കരുണന്റെയും ഫോട്ടോ അനാച്ഛാദനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ജഡ്ജ് കൃഷ്ണകുമാർ, ജഡ്ജ് ടി പി അനിൽ (പോക്സോ ) അഡ്വ. എൻ ചന്ദ്രശേഖരൻ, ഗോപകുമാർ, പ്രിയേഷ് ലാൽ പ്രസംഗിച്ചു. സബ് ജഡ്ജ് വിശാഖ്, മജിസ്‌ട്രേറ്റ് ശ്രീജ ജനാർദനൻ നായർ, മുൻസിഫ് ആമിനക്കുട്ടി എന്നിവർ സംബന്ധിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ഉമേന്ദ്രൻ സ്വാഗതവും അഡ്വ. ടി എൻ ലീന നന്ദിയും പറഞ്ഞു.


































Discussion about this post