കോഴിക്കോട്: കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇർഫാൻ്റെ മകൻ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ശരീരത്തിന്റെ ഭാഗങ്ങളിലുമാണ് തെരുവ് നായ ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. ഇതിനിടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ കൈയിലാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിക്ക് 40 ഇൻജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാൾ വിലയാണ് നായകൾക്കെന്നും ഇവാന്റെ പിതാവ് പറഞ്ഞു.
തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. പ്രദേശത്ത് മുൻപും തെരുവുനായകൾ കുട്ടികളെ ആക്രമിച്ചിട്ടുണ്ട്. വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Discussion about this post