ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനെയും സുജിത്തിനെയും പേടിയാണ്, കാരണം സ്വർണ്ണവും സംഘ്പരിവാറുമെന്ന് ഷാഫി പറമ്പിൽ എം പി. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു.
അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി വിമർശിച്ചു. ഇപിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അതിനു കാരണം സ്വർണവും സംഘ പരിവാറുമാണ്. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല പിണറായിക്കാണെന്നും ഷാഫി പറഞ്ഞു. പൊലീസിലെ കൊടി സുനിമാരാണ്അ ജിത്കുമാറിനെപ്പോലെയുള്ളവരെന്നും ഷാഫി വിമർശിച്ചു.
Discussion about this post