തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ സര്‍ക്കാര്‍ പിന്നോട്ട്. വന നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേഗതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്.
മനുഷ്യ വന്യജീവി സംഘര്‍ഷത്തിൽ പ്രധാന പ്രശ്നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ ആണ് തടസം. സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല.അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു
Discussion about this post