ദോഹ: ഗസ്സയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു. ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്ലന്ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്.
30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ഊര്‍ജിതശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ തുടരുകയാണ്. ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post