
പേരാമ്പ്ര: കനാലിലേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. നൊച്ചാട് വാല്യക്കോട് മുളിയങ്ങൽ കനാൽ റോഡിലാണ് അപകടം. നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ കാർ യാത്രികരായ ആക്കൂപറമ്പിൽ മോഹനൻ, പുത്തലത്ത് ശ്രീധരൻ നായർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.


Discussion about this post