തിരുവല്ല: എം സി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. ചങ്ങനാശ്ശേരി മാടപ്പള്ളി അരുണോദയത്തിൽ പ്രസന്ന, മകൾ അമല എന്നിവർക്കാണ് പരുക്കേറ്റത്. രാമൻ ചിറ ജംഗ്ഷന് സമീപം ഇന്ന് രാവിലെ പത്തേമുക്കാലോടെ ആയിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസന്നയുടെ പരിക്ക് ഗുരുതരമാണ്. കാർ പൊലീസെത്തി റോഡിൽ നിന്നും നീക്കം ചെയ്തു.
Discussion about this post