കൊയിലാണ്ടി : യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നതിനിടയിലാണ് സംഭവം. ഉപരോധത്തിന്റെ ഭാഗമായി ഏറെ നേരം കെ എസ്
ആർ ടി സി ബസ്സിൽ യാത്ര തടസ്സം നേരിടേണ്ടി വന്ന യുവതി ക്ഷുഭിതയായി പ്രവർത്തകരുടെ അടുത്തെത്തി കയർക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം പ്രവർത്തകരും യുവതിയും തമ്മിൽ റോഡിൽ വാക്ക് തർക്കവുമുണ്ടായി. പിന്നീട് പോലീസ് ഇടപെട്ട് യുവതിയെ
തിരിച്ചയക്കുകയായിരുന്നു. പോലീസ് പ്രവർത്തകരെ മാറ്റുന്നതിനിടയിൽ യുവതി ലീഗിൻ്റെ കൊടി പിടിച്ചു വലിക്കുകയും ചെയ്തു. ഇതൊടെ ഉപരോധം അവസാനിപ്പിക്കാനിരുന്ന പ്രവർത്തകർ ഇവർ സഞ്ചരിച്ച ബസ്സ് തടയാൻ ശ്രമം നടത്തിയെങ്കിലും, പോലീസ് വിഫലമാക്കുകയായിരുന്നു. കെ എം നജീബ്, എ അസീസ്, ടി ടി ഇസ്മായിൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രവർത്തകരെ ശാന്തമാക്കി.
Discussion about this post