വൈകീട്ട് 7 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ നഗരമധ്യത്തിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തു നായ്ക്കളെ തുറന്ന് വിട്ട് വീടിനകത്തേക്ക് ഓടിക്കയറി. നായ്ക്കളെ കൂട്ടിൽ കയറ്റാൻ എക്സൈസ് ഉദ്യേഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛൻ മനോജ് ഇവയെ കൂട്ടിലടച്ചത്. ഇതിനകം നിഥിൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും പറമ്പിലേക്ക് ചാടി രക്ഷപ്പെട്ടു. വീട്ടിൽ പരിശോധന നടത്താൻ മനോജ് ആദ്യം അനുവദിച്ചില്ല.
പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം കഞ്ചാവും ത്രാസും കണ്ടെടുത്തു. വീട്ടിലെ രണ്ട് ഇരുചക്ര വാഹനങ്ങളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തി. ആറ് വർഷം മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് പറവൂർ ബസ് സ്റ്റാന്റിൽ നിന്നും നിഥിനെ പിടി കൂടിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ജgവനൈൽ കോടതിയിൽ ഹാജരാക്കി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. രക്ഷപ്പെട്ട നിഥിനായി എക്സൈസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post