കൊയിലാണ്ടി: നീര് വെച്ച് തടിച്ച കൈയിൽ നിന്നും അഴിച്ചെടുക്കാൻ സാധിക്കാതായ വളകളുമായി എത്തിയ ഗർഭിണിയായ യുവതിക്ക് കൊയിലാണ്ടി അഗ്നിശമന സേനാംഗങ്ങൾ തുണയായി. കീഴരിയൂർ സ്വദേശിനിയായ യുവതിക്കാണ് സേനാംഗങ്ങൾ രക്ഷകരായത്.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.
അഴിച്ചെടുക്കാൻ കഴിയാത്ത വിധം കുടുങ്ങിയ നിലയിലുള്ള വളകളുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. അഞ്ച് സ്വർണവളകളാണ് കൈയിലുണ്ടായിരുന്നത്. നീര് വന്ന് കൈ തടിച്ചതോടെ അഴിച്ചു മാറ്റാൻ പ്രയാസമായിരുന്നു. സേനാംഗങ്ങൾ പ്ലാസ്റ്റിക് കവറും സോപ്പും ഉപയോഗിച്ച് സുരക്ഷിതമായി വളകൾ ഊരിമാറ്റി. കുടുങ്ങിയ വളകളിൽ നിന്ന് മോചിതമായതിൻ്റെ ആശ്വാസത്തോടെ യുവതിയും ബന്ധുക്കളും സേനാംഗങ്ങൾക്ക് നന്ദി പറഞ്ഞ് സ്റ്റേഷനിൽ നിന്നും ഇറങ്ങി.
Discussion about this post