പയ്യോളി: മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളം അപകടത്തിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന തമിഴ്നാട് പള്ളം അണ്ണാ നഗർ സ്വദേശി റിയാഷ് അനിമോൻ ജറോം (26) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ പയ്യോളിയിൽ നിന്നും തിരച്ചിലിനായി പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. 5 ന് വ്യാഴാഴ്ചയായിരുന്നു അപകടം.
ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് ഈ മാസം മൂന്നിനാണ് നാലംഗ സംഘം ജീസസ് ഓഫ് ഗിഫ്റ്റ് എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനായി കണ്ണൂർ അഴീക്കലിലേക്ക് പോയത്. ഇതിനിടെ പയ്യോളി ആവിക്കലിൽ നിന്നും 28 കിലോമീറ്റർ പടിഞ്ഞാറ് കടലിൽ എത്തിയതോടെ അപകടത്തിൽ പെടുകയായിരുന്നു. കടൽ ചുഴലിയിൽ പെട്ട് മറിഞ്ഞ ഫൈബർ വള്ളത്തിൽ നിന്നും തൊഴിലാളികൾ കടലിലേക്ക് തെറിച്ചു വീണെന്നും മൂന്ന് പേരെ മറ്റൊരു ഫൈബർ വള്ളം രക്ഷപ്പെടുത്തിയതായും റിയാഷിനെ പിന്നീട് കാണാതായെന്നും രക്ഷപ്പെട്ട തൊഴിലാളികളിലൊരാളായ കുമാർ പയ്യോളി വാർത്തകളോട്പറഞ്ഞു.
തുടർന്ന്, ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള സ്ഥലങ്ങളിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾ ദിവസവും തിരച്ചിലിനായി കടലിലേക്ക് ഇറങ്ങുമായിരുന്നു. ഇതിനിടെ, പയ്യോളിയിൽ നിന്നും തിരച്ചിലിനായി പോയ ഫൈബർ വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് 10.30 യോടെ തീരത്തെത്തിച്ച മൃതദേഹം വടകര കോസ്റ്റൽ പോലീസിന്റെ സാന്നിധ്യത്തിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ പരുക്കേറ്റ തമിഴ്നാട് ഇനയം ചിന്നത്തുറ കുമാർ, റോസ്‌ലിൻ, ജിപ്സൺ എന്നിവരെ പയ്യോളിയിലെ ആശുപത്രിയിൽ ചികിത്സ തേടി.




































Discussion about this post