പയ്യോളി: ഇന്ന് (ഞായറാഴ്ച ) രാവിലെ തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേതാണ് (36) മൃതദേഹം. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ലായിരുന്നു.
എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍ പൊലീസില്‍ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഇന്ന് രാവിലെ മത്സ്യ ബന്ധനത്തിനായി പോയ തൊഴിലാളികളാണ് കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ഇവർ തന്നെ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.
Discussion about this post