വടകര: കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരിച്ചു നൽകി വടകര ബി വറേജ് ജീവനക്കാർ മാതൃകയായി. വടകര ബിവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ കന്യാകുമാരി സ്വദേശി യാസറിന്റെ രണ്ടു പവൻ വരുന്ന സ്വർണമാലയാണ് കളഞ്ഞുപോയത്.
സ്വർണ്ണം ലഭിച്ച ജീവനക്കാർ സാമൂഹ്യമാധ്യമങ്ങൾ വഴി വിവരം നൽകിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ കന്യാകുമാരി സ്വദേശി യാസർ തെളിവ് സഹിതം ഷോപ്പിൽ എത്തി, ജീവനക്കാരിൽ നിന്നും മാല ഏറ്റുവാങ്ങി.
Discussion about this post