കൊച്ചി: കെ റെയിൽ സമരസമിതിയുടെ സമര വാഴക്കുല 40,300 രൂപയ്ക്ക് ലേലം ചെയ്തു. ആലുവ സമര സമിതിയാണ് ലേലം നടത്തിയത്. 8 കിലോ ഭാരമുള്ള പാളയൻ കോടൻ പഴമാണ് റെക്കോർഡ് വിലയ്ക്ക് ലേലം വിളിച്ചു പോയത്. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുറ്റി പിഴുത് മാറ്റി അതേ കുഴിയിലാണ് വാഴ നട്ടത്. ടി എസ് നിഷാദ് പൂക്കാട്ടുപടിയാണ് വാഴക്കുല ലേലം വിളിച്ച് എടുത്തത്.
കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധത്തിന് കോട്ടയം മാടപ്പളളിയിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കാന്‍ നടക്കുന്ന വാഴക്കുല ലേലങ്ങളില്‍ ആറാമത്തേതാണ് മാടപ്പളളിയില്‍ നടന്നത്. 49100 രൂപയ്ക്കാണ് സമര സമിതി വില്‍പ്പനയ്ക്ക് വച്ച വാഴക്കുല ലേലത്തില്‍ പോയത്.
Discussion about this post