
പയ്യോളി: മഴക്കാല പൂർവ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി പയ്യോളി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷനിൽ തോട്ടിലെ മാലിന്യം നീക്കം ചെയ്തു. കരിമ്പിൽ കുടുക്കം മുതൽ നെയ്യരാണി തോടു വരെയുള്ള ഭാഗത്തെ തോട്ടിലെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോട്ടിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.

ഏറെക്കാലമായി വെള്ളം കെട്ടിക്കിടുന്നത് കാരണം പുറത്തു വരുന്ന ദുർഗന്ധം സഹിച്ചായിരുന്നു തോടിൻ്റെ വശങ്ങളിൽ ഉള്ളവർ താമസിച്ചിരുന്നത്.
വിഷയം മാധ്യമ വാർത്തയായതോടെ കോഴിക്കോട് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ സത്യൻ ഇടപെട്ടു.

തുടർന്ന് കൊയിലാണ്ടിയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി അജയൻ, അസി. എഞ്ചിനീയർ രാജീവൻ, ഓവർസീയർ ലബീബ് എന്നിവർക്ക് നിർദേശം നൽകുകയും ഈ വർഷത്തെ മഴക്കാലത്തിന് മുമ്പെ തന്നെ പ്രവൃത്തി നടത്താൻ നിർദേശം നൽകുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ, ഡിവിഷൻ കൺവീനർവി പി സത്യൻ, അയൽ സഭ കൺവീനർമാരുടെയും സാന്നിദ്ധ്യത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്.


Discussion about this post