
തിക്കോടി: കെ റെയിൽ ഇരകളുടെ ഭൂമിയിൽ നിന്നും മണ്ണ് ശേഖരിച്ച് ഒക്ടോബർ എട്ടിന് അഴിയൂർ, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന മേഖല ജാഥകൾ കാട്ടില പീടിക സമരഭൂമിയിൽ സംഗമിക്കും. ഇതിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന വാഹന ജാഥക്ക് സ്വീകരണം നൽകാനും, കാട്ടില പീടികയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ രണ്ടാം വർഷികത്തിൽ ഒക്ടോബർ 2 ന് നടക്കുന്ന സമ്മേളനവും,

അന്ന് തന്നെ കൈനാട്ടിയിൽ നടക്കുന്ന കെ റെയിൽ വിരുദ്ധ സമ്മേളനവും വൻ വിജയമാക്കാൻ കെ റെയിൽ വിരുദ്ധ സമര സമിതി കോഴിക്കോട് ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി കൺവീനർ പി എം ശ്രീകുമാർ സമര പരിപാടി വിശദീകരിച്ചു.

തിക്കോടി ദയാ പാലിയേറ്റീവിൽ ചേർന്ന യോഗത്തിൽ ജില്ല കൺവീനർ രാമചന്ദ്രൻ വരപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.
ജിശേഷ് കുമാർ, മുഹമ്മദലി മുതുകുനി, ആർ കെ സുരേഷ് ബാബു, കെ ജയരാജ്, ബഷീർ മേലടി, ടി വി എം നജീബ്, എം കെ രവീന്ദ്രൻ, ടി കെ നാസ്സർ, സി രാമചന്ദ്രൻ പ്രസംഗിച്ചു.


Discussion about this post