മണിയൂർ : പ്രശസ്ത സാഹിത്യകാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നത നേതാവും നാടക നടനും മണിയൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ അദ്ധ്യാപകനുമായിരുന്ന പി ബി മണിയൂരിൻ്റ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനമറിയിച്ചു. യൂത്ത് കോൺഗ്രസിൻ്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെയും ജില്ലാ നേതൃത്വ പദവയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. സംഗീത നാടക അക്കാദമി അംഗം, വടകര പാപ്കോസ്
പ്രസിഡണ്ട്, മണിയൂർ ജനതാ ലൈബ്രറി സ്ഥാപക പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചു. നോവൽ, കഥാസമാഹാരം, ജീവചരിത്രം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ എം ശ്രീലത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി മനോജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സി വിശ്വനാഥൻ മാസ്റ്റർ, ബി സുരേഷ് ബാബു മാസ്റ്റർ, എടവത്ത് കണ്ടി
കുഞ്ഞിരാമൻ മാസ്റ്റർ, എം സി നാരായണൻ, പി കെ ശശി. ടി കെ ഗോപാലൻ, ഷിബു കയനാണ്ടി, കെ. എം രാജൻ, ഷിംജിത് മാസ്റ്റർ, പി കെ ശ്രീധരൻ മാസ്റ്റർ, ബാബു ചാലിൽ, ടി വി രാജൻ, വി കെ രാമകൃഷ്ണൻ മാസ്റ്റർ, സർവ്വോത്തമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഇ എം രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Discussion about this post