നാദാപുരം: ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. അരൂർ പെരുമുണ്ടശ്ശേരി മന്നികണ്ടി രാജൻ എന്ന ഒട്ടക രാജൻ (61) നെതിരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷ വിധിച്ചത്. 13 വർഷം കഠിന തടവും 1,10, 000 രൂപ പിഴയുമാണ് ശിക്ഷ. ബുദ്ധി മാന്ദ്യമുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
2022 സപ്റ്റംബർ ഒമ്പതിന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അതിരാവിലെ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതിയെ കണ്ടപ്പോൾ ബാധിരനും മൂകനുമായ ഭർത്താവ് ബഹളം വെച്ചപ്പോൾ ആളുകൾ ഓടികൂടിയ സമയത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, ഇവർ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുക്കുകയും ഇൻസ്പെക്ടർ ഇ വി ഫായിസ് അലി കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.





































Discussion about this post