“ജോലിക്കിടയിൽ പകൽ സമയങ്ങളിൽ വാർത്ത വായിക്കാൻ സമയം കിട്ടാറില്ല. വൈകീട്ട് 7 മണിക്ക് ശേഷമാണ് മുഴുവൻ വാർത്തകളും വായിക്കുന്നത്. തുടക്കം മുതൽ തന്നെ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. സമ്മാനം കിട്ടിയതിൽ സന്തോഷം” പതിമൂന്നാമത്തെ സമ്മാനം ഏറ്റുവാങ്ങി അയനിക്കാട് കടപ്പുറം താരേമ്മൽ കെ ടി ഷാജി. റവന്യൂ ഡിപ്പാർട്ട്മെന്റിൽ വടകര ഡെപ്യൂട്ടി തഹസിൽദാരായി സേവനം അനുഷ്ഠിക്കുകയാണ് കെ ടി ഷാജി.
“ഏറ്റവും വേഗത്തിൽ പ്രാദേശിക വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പയ്യോളി വാർത്തകൾ ഏറെ മുൻ പന്തിയിലാണ്. വാർത്തകൾ അപ്പപ്പോ അറിയുന്നത് കൊണ്ട് തന്നെ ജനപ്രതിനിധി എന്ന നിലയിൽ പലപ്പോഴും പല വിഷയങ്ങളിലും തത്സമയം ഇടപെടാൻ സാധിക്കുന്നുണ്ട് ” സമ്മാനം നൽകിയ ശേഷം പയ്യോളി മുനിസിപ്പാലിറ്റി 33 -ാം ഡിവിഷൻ കൗൺസിലർ ചെറിയാവി സുരേഷ് ബാബു പറഞ്ഞു.
ഒക്ടോബർ 2 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടന്ന ലളിതമായ ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്. സെപ്തംബർ 30 മുതൽ പതിനാലാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 8 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. സെപ്തംബർ 30 മുതൽ ഒക്ടോബർ 6 വരെയാണ് പതിനാലാമത്തെ ആഴ്ചയിലെ മീനാക്ഷിയെ കണ്ടെത്താനുള്ള അവസരം. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുകയും ഞായറാഴ്ച സമ്മാന ദാനം നടത്തുകയും ചെയ്യുന്നതാണ്.
സമ്മാനം ഏറ്റുവാങ്ങിയ കെ ടി ഷാജി, സമ്മാനം നൽകിയ കൗൺസിലർ ചെറിയാവി സുരേഷ് ബാബു വീഡിയോ കാണാം
ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ
നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post